സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും

ശ്രീനു എസ്

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (17:53 IST)
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന അടക്കമുള്ള പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി കേസിലെ അഞ്ചുപ്രതികളേയും കസ്റ്റഡിയില്‍ കിട്ടാന്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും, റമീനും ഒരേസമായം ആശുപത്രിയില്‍ ചികിത്സ നല്‍കിയ സംഭവത്തില്‍ ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 
 
നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വാപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ചികിത്സയ്‌ക്കെത്തിച്ചത്. റമീസ് ചികിത്സയ്‌ക്കെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ എന്നാണ് വിവരം. റമീസിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുമ്പോള്‍ തന്നെ റമീസിന് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍