തിരിച്ചുവരവിൽ ലീഗിന് അകത്തും പുറത്തും എതിർപ്പ്, പികെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ തുടർന്നേക്കും

തിങ്കള്‍, 4 ജനുവരി 2021 (15:07 IST)
പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കില്ലെന്ന് സൂചന. എംപി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനെതിരെ ലീഗിനുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 
 
കുഞ്ഞാലിക്കുട്ടി കേരളാ രാഷ്ട്രീയത്തിൽ തിരിച്ചെത്താനുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടുമെന്നാണ് ലീഗിലെ ഒരു വിഭാഗം വാദിക്കുന്നത്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുസ്ലിംലീഗ് മുഖ്യമന്ത്രി സ്ഥാനം പിടിക്കുമെന്ന പ്രചരണം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും ശക്തമായി നിലനിൽക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ നേട്ടവും തീരുമാനം മാറ്റുന്നതിന് കാരണമായിട്ടുണ്ട്.
 
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ രൂപികരിച്ച ജമാഅത്തെ കൂട്ടുകെട്ടിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ സഖ്യത്തെ പറ്റി തർക്കം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം കണക്കിലെടുത്തുകൊണ്ടായിരിക്കും ലീഗ് ഈ വിഷയത്തിൽ തീരുമാനമെടുക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍