ഭാഗ്യക്കുറി സമ്മാനം അടിച്ചില്ലെന്ന് തെറ്റിദ്ധരിച്ച് കീറിയെറിഞ്ഞു; അബദ്ധം മനസിലായത് ഒരുമണിക്കൂര്‍ കഴിഞ്ഞ്

ശ്രീനു എസ്

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (10:24 IST)
ഭാഗ്യക്കുറി സമ്മാനം അടിച്ചില്ലെന്ന് തെറ്റിദ്ധരിച്ച് യുവാവ് ടിക്കറ്റ് കീറിയെറിഞ്ഞു. എന്നാല്‍ പിന്നീട് അബദ്ധം മനസിലാകുകയായിരുന്നു. കാസര്‍കോട് ചെങ്കള ചൂരിപ്പള്ളത്തെ മന്‍സൂര്‍ അലിയാണ് വിന്‍വിന്‍ ലോട്ടറിയുടെ രണ്ടാം സമ്മാനത്തുകയായ 5ലക്ഷം രൂപയുടെ ടിക്കറ്റ് കീറിയെറിഞ്ഞത്. 
 
ഓട്ടോ ഡ്രൈവറായ മന്‍സൂര്‍ തെറ്റായരീതിയില്‍ ടിക്കറ്റ് നോക്കുകയും സമ്മാനം കിട്ടിയില്ലെന്ന നിരാശയില്‍ ടിക്കറ്റ് കീറിയെറിയുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏജന്റ് വന്ന് പറഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. ടിക്കറ്റിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിഞ്ഞാലെ സമ്മാനം ലഭിക്കുകയുള്ളു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍