അതിതീവ്ര മഴ: ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു

വ്യാഴം, 6 ഓഗസ്റ്റ് 2020 (21:41 IST)
അതിതീവ്രമായി മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് നിരോധനം. അതേസമയം മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
 
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം ഒമ്പതോടെ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനമര്‍ദ്ദം ശക്തിപെടുന്നതോടെ മധ്യ ഇന്ത്യയിലും വടക്കുകിഴക്കന്‍ മേഖലയിലും ഇത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍