ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണത്തിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഞായര്‍, 31 മെയ് 2020 (13:48 IST)
കണ്ണൂർ: ക്വാറന്റീൻ ലംഘിച്ചു എന്ന പ്രചരണങ്ങളിൽ മനംനൊന്ത് കണ്ണൂരിൽ ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധമായും, ശുചിത്വം പാലിക്കാതെയുമാണ് താൻ ജോലി ചെയ്തതെന്ന് ചിലർ കുപ്രചരണം നടത്തുന്നു എന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നും വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് ഇവരുടേതെന്ന പേരിൽ വാട്ട്സ് ആപ്പിലൂടെ പ്രചരിയ്ക്കുന്നുണ്ട്. 
 
തന്റെ മരണത്തിന് ഉത്തരവാദികൾ സഹപ്രർത്തകർ ഉൾപ്പടെ നാലുപേരാണ് എന്ന് ഈ ആത്മഹത്യ കുറിപ്പിൽ പറയുന്നു. മൂന്നുമാസത്തിനിടെ ഒരു അവധിപോലുമെടുക്കാതെ രോഗ പരിചരണം നടത്തുന്ന തനിക്കെതിരെ വസ്തുതാവിരുദ്ധമായ കാര്യമാണ് ചിലർ പ്രചരിപ്പിയ്ക്കുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികൾ ഒരുമിച്ച് കഴിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍