മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കര്‍ ഐഎഎസിനെ മാറ്റി

ശ്രീനു എസ്

ചൊവ്വ, 7 ജൂലൈ 2020 (11:10 IST)
മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കര്‍ ഐഎഎസിനെ മാറ്റി. പകരം മിര്‍ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. അതേസമയം ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്നും ശിവശങ്കറിനെ ഒഴിവാക്കാനും ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. 
 
തിരുവനന്തപുരം വിമാനത്താവളംവഴി 15കോടിയുടെ സ്വര്‍ണം അധികാരം ദുര്‍വിനിയോഗം ചെയ്ത് കടത്താന്‍ ശ്രമിച്ച സ്വപ്‌ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധത്തെ ചൊല്ലി നേരത്തേ വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ഇതിനെ ചൊല്ലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. ശിവശങ്കരന്‍ പതിവായി സ്വപ്‌നയുടെ വീട് സന്ദര്‍ശിക്കാറുണ്ടെന്നും രാത്രി മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാറുണ്ടെന്നും സ്വപ്‌നയുടെ അയല്‍വാസികള്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍