മന്ത്രി കെ‌ടി ജലീലിനെ എൻഫോഴ്‌സ്മെന്റ് വീണ്ടും ചോദ്യം ചെയ്യും, രാജിയാവശ്യത്തിലുറച്ച് പ്രതിപക്ഷം, ബിജെപി ഇന്ന് കരിദിനം ആചരിക്കും

ശനി, 12 സെപ്‌റ്റംബര്‍ 2020 (07:17 IST)
മന്ത്രി കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്നും തേടിയതെന്നും ഇക്കാര്യം വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.
 
അതേസമയം സ്വപ്‌നാ സുരേഷ് അടക്കമുള്ള പ്രതികളുമായി മന്ത്രിക്കുള്ള പരിചയം വിശദമായി പരിശോധിക്കും. അതേസമയം സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രകടനം നടത്തും. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. മന്ത്രിക്കെതിരെ ഇന്നലെ രാത്രി നടന്ന പ്രതിഷേധങ്ങൾ പലയിടങ്ങളിലും സംഘർഷത്തിലേക്ക് എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍