ബൈക്കപകടം: രണ്ട് യുവാക്കള്‍ മരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:46 IST)
കണ്ണൂര്‍: ബൈക്കപകടത്തില്‍ പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡരുകില്‍ നിന്ന മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് സമീപത്തെ തോട്ടിലേക്ക് തെറിച്ചു വീണതാകാം എന്നാണ് പോലീസ് നിഗമനം. സംഭവത്തിന് ദൃക്സാക്ഷികള്‍ ആരും ഇല്ല.
 
തിങ്കളാഴ്ച രാവിലെയാണ് സമീപ വാസികള്‍ ബൈക്ക് തോട്ടില്‍ കിടക്കുന്നത് കണ്ടത്. ഇവരില്‍ ഒരാളുടെ മൃതദേഹം തോട്ടിലും മറ്റെയാളുടേത് അടുത്തുള്ള പറമ്പിലുമായിരുന്നു കിടന്നത്. ഇവരുടെ മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍