കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ, വിവോയുടെ എക്കണോമി സ്മാർട്ട്ഫോൺ യു20യെ കുറിച്ച് അറിയൂ !

ചൊവ്വ, 26 നവം‌ബര്‍ 2019 (19:46 IST)
കുറഞ്ഞ വിലയിൽ മറ്റൊരു മികച്ച എക്കണോമി സ്മാർട്ട്‌ഫോണിനെ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വിവോ യു10ന്റെ പരിഷ്കരിച്ച പതിപ്പാണ് യു20. 5000 എംഎഎച്ച് ബാറ്ററിയുമായാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് എന്നതാണ് പ്രധാന പ്രത്യേകതകളിൽ ഒന്ന്. 10.999 രൂപയാണ് സ്മാർട്ട്ഫോണിന്റെ പ്രാരംഭ മോഡലിന്റെ വില.
 
4 ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് യു20 വിപണിയിൽ എത്തിയിരിക്കുന്നത്. 11,999 രൂപയാണ് ഉയർന്ന വകഭേതത്തിന്റെ വില. 6.53 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് വാട്ടർ ഡ്രോപ്പ് നോച്ച് കപ്പാസിറ്റീവ് ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സൽ പ്രൈമറി സെൻസർ 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറകളാണ് ഫോണിൽ ഉള്ളത്. 
 
16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9.0 അടിസ്ഥാനപ്പിടുത്തിയുള്ള ഫൺടച്ച് ഒഎസിലാണ് സ്മാർട്ട്ഫോൻ പ്രവർത്തിക്കുക. നവംബർ 28 മുത; സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍