ഉപയോഗിക്കാത്തവരുടെ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തുകളയുന്നു: കടുത്ത നടപടികളുമായി നെറ്റ്‌ഫ്ലിക്‌സ്

ഞായര്‍, 24 മെയ് 2020 (16:10 IST)
നെറ്റ്‌ഫ്ലിക്‌സ് ആപ്പ് ഡൗൺ ലോഡ് ചെയ്‌ത് ഒരു വർഷമോ അതിലധികമോ ആയി ഉപയോഗികാതിരിക്കുന്നവരുടെ സബ്‌സ്‌ക്രിപ്ഷനുകൾ നെറ്റ്‌ഫ്ലിക്‌സ് റദ്ദാക്കുന്നു. ആദ്യം ഈ വിവരം ഉപഭോക്താക്കളെ ഇ-മെയിലുകൾ അല്ലെങ്ക്ഇൽ പുഷ് നോട്ടിഫിക്കേഷൻ വഴി അറിയിക്കും.തുടർന്നും മറുപടി നൽകാത്തവരുടെ സബ്‌സ്‌ക്രിപ്ഷനുകൾ ആയിരിക്കും നെറ്റ്‌ഫ്ലിക്‌സ് റദ്ദ് ചെയ്യുന്നത്.
 
രണ്ട് വർഷത്തിൽ കൂടുതൽ നെറ്റ്‌ഫ്ലിക്‌സ് സിനിമയൊന്നും കാണാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടും റദ്ദാകും. ഉപയോക്താക്കള്‍ അക്കൗണ്ട് റദ്ദാക്കി 10 മാസത്തിനുള്ളില്‍ വീണ്ടും ചേരുകയാണെങ്കില്‍, അവര്‍ക്ക് തുടര്‍ന്നും അവരുടെ പ്രൊഫൈലുകള്‍, കാഴ്ച മുന്‍ഗണനകള്‍, അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍