സ്വകാര്യ ചാറ്റുകളുടെ ലിങ്കുകൾ ഗൂഗിളിൽ, വാട്ട്സ് ആപ്പിന് വീണ്ടും തലവേദന !

ശനി, 22 ഫെബ്രുവരി 2020 (15:25 IST)
ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ വാട്ട്സ് ആപ്പിനെ സംബന്ധിച്ച് പുറത്തുവരുന്നത്. വാട്ട്സ് ആപ്പിലെ സ്വകാര്യ ചാറ്റുകളുടെ വിഷദാംശങ്ങൾ ഗൂഗിളിലൂടെ ലഭ്യമാണ് എന്നതാണ് പുതിയ റിപ്പോർട്ട്. പ്രൈവറ്റ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് അംഗമാകനുള്ള ലിങ്കുകൾ ഗൂഗിളിൽ സേർച്ച് ചെയ്താൽ ലഭിക്കും.
 
ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആർക്ക് വേണമെങ്കിലും ഗ്രൂപ്പുകളീൽ അംഗമാകാം. ഇതോടെ ഗ്രൂപ്പിലെ ചാറ്റുകളും കോണ്ടാക്ടുകളും കാണാനാകും. ഗൂഗിളിലെ ഇന്റർനെറ്റ് ടു ഗ്രൂപ്പ് എന്ന ലിങ്കുകൾ വഴിയാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് നേരിട്ട് പ്രവേശിക്കാനാകുന്നത്. അഞ്ച് ലക്ഷത്തോളം വാട്ട്സ് ആപ്പ് ഗ്രൂപ്പ് റിസൾട്ടുകൾ ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമാണ്.
 
ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകൾ ഇന്റർനെറ്റിൽ ലഭിയ്ക്കുന്നതായി വാട്ട്സ് ആപ്പ് വക്താവ് എലിസൺ സോണിയ സ്ഥിരീകരിക്കുകയും ചെയ്തു. സ്വകാര്യത ആഗ്രഹിക്കുന്ന ഗ്രൂപ്പുകളാണ് എങ്കിൽ. കണ്ടന്റുകളുടെയോ ഗ്രൂപ്പിന്റെയോ ലിങ്കുകളിൽ വെബ്‌സൈറ്റുകളിൽ ഷെയർ ചെയ്യരുത് എന്നാണ് വാട്ട്സ് ആപ്പ് വക്താവ് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍