ഐപിഎല്‍: ചേതേശ്വര്‍ പൂജാരയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി

ശ്രീനു എസ്

വെള്ളി, 19 ഫെബ്രുവരി 2021 (08:49 IST)
ഐപിഎല്ലില്‍ ചേതേശ്വര്‍ പൂജാരയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ഐപിഎല്ലില്‍ ഏറെ കാലമായി ഇല്ലാതിരുന്ന താരമായിരുന്നു ചേതേശ്വര്‍ പൂജാര. എന്നാല്‍ ഈ വര്‍ഷം വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടിസ്ഥാന വിലയായ 50ലക്ഷത്തിനാണ് താരത്തിനെ ചെന്നൈ എടുത്തത്.
 
അതേസമയം താരത്തെ സ്വന്തമാക്കാന്‍ മറ്റു ഫ്രാഞ്ചൈസികളൊന്നും എത്തിയിരുന്നില്ല. ആറുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പൂജാര ഐപിഎല്ലില്‍ എത്തുന്നത്. 2014ലാണ് താരം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍