വേട്ടയാടുന്നതിനിടയിൽ അച്ചന്റെ തോക്കിൽനിന്നും വെടിയേറ്റ് ബാലൻ മരിച്ചു, അവയവ ദാനത്തിലൂടെ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് മതാപിതാക്കൾ

ചൊവ്വ, 3 ഡിസം‌ബര്‍ 2019 (16:09 IST)
സൌത്ത് കരോലിന: മുതലയെ വേട്ടയാടുന്നതിനിടയിൽ പിതാവിന്റെ തോക്കിൽനിന്നും വെടിയേറ്റ് നലാം ഗ്രേഡ് വിദ്യാർത്ഥിയായ ബാലന് ദാരുണാന്ത്യം. കുടുംബംഗങ്ങളുമൊന്നിച്ച് സ്പ്രിങ് ഫീൽഡ്സിൽ വേട്ടയാടുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ പൊലീസ് വ്ശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്./
 
കോൾട്ടൺ വില്യംസ് എന്ന ഒൻപത് വയസുകാരനാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. മുതിർന്ന നാല് പേരും കുട്ടിയുമാണ് വേട്ടയാടാൻ പോയിരുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ കുട്ടിയുടെ ആന്തരിക അവയവങ്ങൾ ദാനം ചെയ്ത് മറ്റു കുട്ടികളുടെ ജീവൻ രക്ഷിക്കാൻ മാതാപിതാക്കൾ തയ്യാറാവുകയായിരുന്നു.
 
ഞങ്ങളുടെ മകൻ മരിച്ചു എങ്കിലും മറ്റു കുട്ടികൾക്ക് അവനിലൂടെ പുതുജീവാൻ ലഭിക്കുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്നാണ് വില്യംസിന്റെ മാതാപിതാക്കൾ വ്യക്തമാക്കിയത്. കിഡ്നി, കരൾ ഉൾപ്പടെയുള്ള ആന്തരിക അവയവങ്ങൾ മൂന്ന് കുട്ടികളുടെ ജീവനാണ് രക്ഷിച്ചത്. ഹണ്ടിങ്ങിൽ വലിയ താൽ‌പര്യമുണ്ടായിരുന്ന കുട്ടി, ഫിഷിങ്ങിനും വേട്ടക്കുമെല്ലാം പിതാവിനൊപ്പം പോകുന്നത് പതിവായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍