റഫേല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷന്റെ ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

ശ്രീനു എസ്

തിങ്കള്‍, 8 മാര്‍ച്ച് 2021 (10:13 IST)
റഫേല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മാതാക്കളായ ഡസോള്‍ട്ട് ഏവിയേഷന്റെ ഉടമ ഒലിവര്‍ ഡസോള്‍ട്ട് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. വടക്കന്‍ ഫ്രാന്‍സിലെ നോര്‍മണ്ടി തീരത്ത് അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
 
യുദ്ധവിമാനങ്ങള്‍ കൂടാതെ യാത്രാവിമാനങ്ങളും ഡസോള്‍ട്ട് ഏവിയേഷന്‍ നിര്‍മിക്കുന്നുണ്ട്. ഒലിവര്‍ ഡസോള്‍ട്ട് രാഷ്ട്രിയത്തിലും സജീവമായിരുന്നു. 2002ല്‍ ഇദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍