ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,20,135 ആയി, രോഗമുക്തി നേടിയവരുടെ എണ്ണം 19 ലക്ഷം കടന്നു

ചൊവ്വ, 19 മെയ് 2020 (07:22 IST)
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90 ലക്ഷമായി. ഇതുവരെ 3,20,135 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. രോഗത്തിൽ നിന്നും മോചിതരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേർ ഇപ്പോളും രോഗികളായി തുടരുന്നു.ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 
 
ഇന്നലെ ലോകമാകെയായി 3445 പേരാണ് മരിച്ചത്. 88,858 കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ 1003 പേരും ബ്രസീലിൽ 735 പേരും ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.ബ്രസീലില്‍ കഴിഞ്ഞ ദിവസം 14000ത്തിലധികം പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 160 മരണങ്ങളൂം ഫ്രാൻസിലും ഇന്ത്യയിലും 131 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്‌തു.
 
അമേരിക്കയിൽ ഇന്നലെയും ഇരുപതിനായിരത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 15.50 ലക്ഷം പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്.91,981 പേർ യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചു.യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്.സ്പെയിനിൽ 2,78 ലക്ഷം കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍