ശരീരഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികള്‍

തുമ്പി ഏബ്രഹാം

ബുധന്‍, 13 നവം‌ബര്‍ 2019 (18:15 IST)
പലരേയും അലട്ടുന്ന കാര്യമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം നിയന്ത്രിക്കാന്‍ കഴിഞ്ഞാലോ. ഒന്നു ശ്രമിച്ചു നോക്കാം അല്ലേ?, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം ഈസിയായി കുറയ്ക്കാം
 
വെള്ളം ധാരാളം കുടിക്കുക…
 
ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും കുറഞ്ഞത് നാല് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുക മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും സ​ഹായിക്കും. വെള്ളം ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.
 
മധുരം ഒഴിവാക്കാം…
 
ശരീരഭാരം കുറയ്ക്കാൻ‌ ആ​ഗ്രഹിക്കുന്നുവെങ്കിൽ മധുരം നിർബന്ധമായും ഒഴിവാക്കുക. ചായയിൽ മധുരം ചേർക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതുമെല്ലാം ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണ്. മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്‌.
 
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക…
 
ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഡാൽ, മുട്ട, പനീർ, സോയ പോലുള്ള ഭക്ഷണങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും.
 
രാവിലെയും വെെകിട്ടും നടത്തം ശീലമാക്കൂ…
 
ദിവസവും 45 മിനിറ്റ് നടക്കാൻ നിങ്ങൾ സമയം മാറ്റിവയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാത്രി എന്ത് കഴിച്ചാലും അതിന് ശേഷം അൽപമൊന്ന് നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രാവിലെയും വെെകിട്ടും നടക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാതെ നോക്കാമെന്നും പഠനത്തിൽ പറയുന്നു.
 
സോഫ്റ്റ് ഡ്രിങ്ക്സ് ഒഴിവാക്കൂ…
 
പുറത്ത് പോയാൽ കോള, വ്യത്യസ്ത നിറങ്ങളിലുള്ള പാനീയങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ളവ പതിവായി കഴിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമായേക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത്തരം പാനീയങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്‌.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍