വിസർജ്യത്തിന്റെ നിറം വെള്ളയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഞായര്‍, 6 ജനുവരി 2019 (13:27 IST)
തിരക്കേറിയ ജീവിതത്തിനിടയിൽ പല അസുഖങ്ങ‌ളും പിടിപെടാൻ സാധ്യതയുണ്ട്. ക്രമം തെറ്റിയുള്ള ഭക്ഷണവും ജീവിതരീതിയുമാണ് മിക്കപ്പോഴും ഇതിന് കാരണം. ചുരുക്കം ചിലർക്കു വരുന്ന അസുഖമാണ് ബൈൽ ഡക്റ്റ് കാന്‍‌സര്‍ അഥവാ പിത്തരസ നാളിയിലെ അർബുദം. ഇതിനെ ആസ്പിരിൻ എന്ന വേദനസംഹാരിയിലൂടെ കുറയ്ക്കാനും സാധിക്കും. പരിചയപ്പെടാം ബൈൽ ഡയക്റ്റിനേയും ആസ്പിരിനേയും.
 
ബൈൽ ഡക്റ്റ് കാന്‍‌സര്‍:
 
കരളിൽ രൂപം കൊള്ളുന്ന പിത്തരസം അഥവാ ബൈൽ സംഭരിക്കുന്നത് പിത്താശയത്തിൽ ആണ്. മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന ബിലിറൂബിൻ പിത്തരസം വഴി ബൈൽ ഡക്റ്റ് എന്ന നാളിയിലേക്കും അവിടെ നിന്നും കുടലിലേക്കും എത്തുന്നു. കൊഴുപ്പുകളുടെ ദഹനപ്രക്രിയയിൽ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അർബുദം അതിന്റെ ലക്ഷണങ്ങ‌ൾ കാട്ടിത്തുടങ്ങുന്നത്.
 
ആസ്പിരിൻ:
 
ആസ്പിരിൻ എന്ന വേദനസംഹാര ഗുളിക വേദനയ്ക്കും പനിക്കും മാത്രമല്ല ബൈൽ ഡക്റ്റ് കാന്‍‌സറിനും ഫലപ്രദമാണെന്ന് പുതിയ പഠനങ്ങ‌ൾ തെളിയിക്കുന്നു. ആസ്പിരിൻ ഉപയോഗിക്കുന്നവരിൽ ബൈൽ ഡക്റ്റ് കാന്‍‌സര്‍ കുറയുന്നുവെന്നും കണക്കുകൾ തെളിയിക്കുന്നു. കാൻസറിനെ അനുകൂലമായി നിൽക്കുന്ന നാഡികളുടെ പ്രവർത്തനത്തെ തടയാൻ ആസ്പിരിനു സാധിക്കുന്നു.
 
ബൈൽ ഡക്റ്റ് കാൻസറിനു ആസ്പിരിൻ നല്ലതാണെങ്കിലും ഇത് വരെ അംഗീകാരം ലഭിച്ചിട്ടില്ല. പഠനങ്ങ‌ളുടെ അടിസ്ഥാനത്തിൽ അതിനായുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ അധികൃതർ. 
 
ലക്ഷണങ്ങ‌ൾ:
 
1. കണ്ണുകളും ചർമവും മഞ്ഞനിറത്തിൽ കാണപ്പെടുക.
 
2. ചർമം ചുക്കി ചുളിയുക.
 
3. വിസർജ്ജ്യത്തിന്റെ നിറം വെളുപ്പാകുക.
 
4.  ബിലിറൂബിനെ പിത്തരസം വഴി ബൈൽ ഡക്റ്റ് എന്ന നാളിയിലേക്കോ അവിടെ നിന്നും 
കുടലിലേക്കോ കടത്തി വിടാതിരിക്കും.
 
5. മൂത്രത്തിന്റെ നിറം കടും മഞ്ഞയായി മാറും.
 
6. ദേഹമാസകലം ചൊറിച്ചിലനുഭവപ്പെടുക.
 
കാരണങ്ങ‌ൾ:
 
1. പ്രായം വർദ്ധിക്കുമ്പോഴാണ് കൂടുതലായും ബൈൽ ഡക്റ്റ് കാൻസർ പിടികൂടുക
 
2. പിത്തരസത്തിലെ കുഴലുകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതിരുന്നാൽ.
 
3. മൂന്നിൽ ഒരാൾക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് ഇത് വരാൻ സാധ്യതയുണ്ട്. അതിന്റെ കാരണം അലർജിയാണ്. വിയർപ്പ്, പൊടി അങ്ങനെതുടങ്ങിയ അലര്‍ജിയിലൂടെ ഇത് വരും.
 
പ്രതിവിധി:
 
1. അർബുദത്തിന്റെ വ്യാപ്തി അനുസരിച്ച് മാത്രമേ സർജറി ചെയ്യാൻ സാധിക്കുകയുള്ളു.
 
2. മറ്റ് അവയവത്തിനെ ബാധിക്കുന്നതിനു മുമ്പ് എടുത്ത് മാറ്റിയിരിക്കണം.
 
3. അസുഖം ഇനി വരാനുള്ള ലക്ഷണങ്ങ‌ളെയാണ് പ്രധാനമായും സർജറി ലക്ഷ്യമിടുന്നത്.
 
4. റേഡിയോതെറാപ്പി, ഫോട്ടോഡൈനാമിക് തെറാപ്പിയിലൂടെയും കുറയ്ക്കാൻ സാധിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍