അമിതവണ്ണം കുറയ്ക്കാന്‍ കുടംപുളി തന്നെ രക്ഷ !

ശനി, 14 ഒക്‌ടോബര്‍ 2017 (13:42 IST)
ഫാസ്റ്റ് ഫുഡ് ഇന്നൊരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല രുചിയും എളുപ്പത്തില്‍ ലഭിക്കുമെന്ന കാര്യവുമാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങളിലേക്ക് ആളുകളെ അടുപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാറിയ ജീവിത ശൈലി പലപ്പോഴും ചില രോഗങ്ങള്‍ക്ക് കാരണമാകുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് അമിതവണ്ണം. ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുക്കൂടുന്ന അവസ്ഥയാണ് അമിതവണ്ണം. 
 
ആവശ്യത്തില്‍ കൂടുതല്‍ വണ്ണവും ശരീരഭാരവുമുള്ളവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. കുടംപുളി കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് ചില വിദേശ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുടംപുളിയിലെ ഗുണകരമായ സത്ത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഹൈഡ്രോസിട്രിക് ആസിഡ് ശരീരത്തില്‍ കൊഴുപ്പ് രൂപപ്പെടുന്നതിനെ തടയുമെന്നു പഠങ്ങള്‍ പറയുന്നു.
 
ഭക്ഷണക്രമീകരണത്തിനൊപ്പം വ്യായാമവും ചെയ്യുന്ന ഒരാള്‍ക്ക് കുടംപുളിയുടെ സത്തിലൂടെ ഒരു മാസംകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ തലച്ചോറിലെ സെറോറ്റോനിണിന്റെ അളവ് ഉയര്‍ത്താന്‍ ഇത് സഹായിക്കും. അതിലൂടെ ശരീരത്തില്‍ ഉന്മേഷം കൂടുകയും ചെയും. അതുപോലെ അര്‍ബുദത്തെ തടയാനും കുടംപുളി ഏറെ സഹായകരമാണ്. കരൾ സംബന്ധമായ അസുഖങ്ങൾക്കും ത്വക്ക് സംബന്ധമായ അസുഖങ്ങൾക്കും കുടംപുളിയുടെ സത്ത് ഉപകാരപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍