മുഖത്തെ ഈ ലക്ഷണങ്ങൾ ഒഴിവാക്കരുത്, അത് നിങ്ങളെ മാറാരോഗിയാക്കിയേക്കാം!

ബുധന്‍, 5 ഡിസം‌ബര്‍ 2018 (09:00 IST)
ചില ലക്ഷണങ്ങൾ നമ്മൽ നിസ്സാരമായി ഒഴിവാക്കാറുണ്ട്. എന്നാൽ അങ്ങനെ ഒഴിവാക്കുന്ന പലതും നമുക്ക് മാരകമായ അസുഖങ്ങൾ ഉണ്ടാക്കിയേക്കാം. വളരെ സിമ്പിളായി മുഖത്തുണ്ടാകുന്ന ചില സൂചകളുണ്ട്, അത് ഒരിക്കലും ഒഴിവാക്കരുത്, കൃത്യസമയത്ത് കണ്ടെത്തി ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്.
 
മുഖക്കുരു എല്ലാവർക്കും ഉണ്ടാകും. ചില പ്രത്യേക പ്രായത്തിൽ ആണിനായാലും പെണ്ണിനായാലും മുഖക്കുരു ഉണ്ടാകും. എന്നാൽ ഇത് മാറാതെ നിൽക്കുകയാണെങ്കിൽ അത് പോഷകത്തിന്റെ അഭാവമാണ്. ഫാറ്റി ആസിഡ്, സിങ്ക്, ജീവകം എ ഇവയുടെ അഭാവം മൂലം മുഖക്കുരു വരാം.
 
അതുപോലെ വരണ്ട ചര്‍മവും ചുണ്ടുകളും ഹൈപ്പോ തൈറോയ്ഡിസം കൊണ്ടാകാം. ശരീരഭാരം കൂടുക, ക്ഷീണം ഇവയെല്ലാം ഇതുമൂലമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് തോന്നുന്നതും ഇതിന്റെ കാരണം തന്നെയാണ്. കണ്ണിന്റെ മഞ്ഞനിറം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. ചിലപ്പോൾ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പും ആകാം ഇത്.
 
താടി, മേല്‍ചുണ്ട്, കവിളിടങ്ങളിലെ രോമവളര്‍ച്ച എന്നിവ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ സൂചനയാകാം. ചൊറിച്ചിൽ മൂലമുണ്ടാകുന്ന ചുവന്ന പാടുകള്‍ മുഖത്തുണ്ടാകുന്നത് ദഹനപ്രശ്‌നങ്ങളുടെ സൂചനയാകാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍