സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഈ ക്രീമുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ‘വെള്ളപാണ്ട്’ ഉറപ്പ് !

വ്യാഴം, 25 ജനുവരി 2018 (15:35 IST)
മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പരസ്യത്തില്‍ കാണുന്ന എല്ലാ ക്രീമുകളും വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ... അത് മാരകമായ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടെര്‍മറ്റോളജിയുടെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്‍. 
 
നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് ശതമാനം മാത്രമായിരുന്ന ത്വക് രോഗങ്ങള്‍ നിലവില്‍ ഇരുപത്തഞ്ച് ശതമാനമായി ഉയര്‍ന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ ത്വക് രോഗങ്ങളിലേയ്ക്ക് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ക്രീമുകളില്‍ വന്‍തോതില്‍ സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. മിക്കപ്പോഴും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മറ്റുമായി പല മരുന്നുകളും സ്വന്തം നിലയ്ക്ക് പരീക്ഷിക്കുകയും എന്നിട്ടും ഒരു പുരോഗതിയുമുണ്ടാകാതിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് പലരും വിദഗ്ദരെ സമീപിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍