സിംഗിള്‍ ഷോട്ട് സൈക്കോളജിക്കല്‍ ത്രില്ലറുമായി ഹന്‍സിക മോട്വാനി,'105 മിനിറ്റ്‌സ്' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 23 ഏപ്രില്‍ 2021 (09:16 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുള്ള താരങ്ങളിലൊരാളാണ്  ഹന്‍സിക മോട്വാനി. നിലവില്‍ തെലുങ്ക് ചിത്രമായ '105 മിനിറ്റ്‌സ്'ന്റെ തിരക്കിലാണ് നടി. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.പൂര്‍ണ്ണമായും ഒരൊറ്റ ഷോട്ടില്‍ ചിത്രീകരിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഹന്‍സിക മാത്രമേ ചിത്രത്തിലഭിനയിക്കുന്നുള്ളൂ എന്നും കേള്‍ക്കുന്നു.രാജ ദസ്സ സംവിധാനം ചെയ്യുന്ന ചിത്രം തമിഴില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാന്‍ സാധ്യതയുണ്ട്.
 
സിനിമയില്‍ അഭിനയിക്കുന്നതിന്റെ  ആവേശത്തിലാണ് താനെന്ന് ഹന്‍സിക പറഞ്ഞു. വീട്ടിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ പോരാട്ടത്തെക്കുറിച്ചാണ് സിനിമ. നിലവില്‍ സിനിമയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും മെയ് 3ന് ചിത്രീകരണം ആരംഭിക്കുമെന്നും  നടി പറഞ്ഞു.
 
അതേസമയം തന്റെ അമ്പതാമത്തെ ചിത്രമായ മഹയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഹന്‍സിക.യുആര്‍ ജമീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവും അഭിനയിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍