'ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എന്റൊപ്പം ഒരു പണിക്കും ഇറങ്ങുരുതെന്നു ഞാൻ ആദ്യമേ പറഞ്ഞിട്ടില്ലേ' - കൈയ്യടി വാങ്ങി ഷെയ്ന്റെ വലിയപെരുന്നാൾ

ശനി, 14 ഡിസം‌ബര്‍ 2019 (10:06 IST)
ഷെയ്ന്‍ നിഗം നായകനാകുന്ന 'വലിയ പെരുന്നാളി'ന്റെ ട്രെയിലർ പുറത്തിറങ്ങി. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രത്തിലെ ട്രെയിലറിൽ നടൻ വിനായകന്റെ സംഭാഷണത്തോടെയാണ് തുടക്കം. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിതം ഈ ഡിസംബർ 20ന് റിലീസ് ചെയ്യും.  
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് അവതരിപ്പിക്കുന്ന സിനിമ നിര്‍മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസ് ആണ്. സംവിധായകനായി തുടങ്ങി പിന്നീട് നിര്‍മാതാവായും മാറിയ ചരിത്രമാണ് അന്‍വര്‍ റഷീദിനുള്ളത്. 'പ്രേമം', 'ബാംഗ്ലൂര്‍ ഡെയ്സ്', 'പറവ' തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. ഇപ്പോള്‍ സംവിധാനം ചെയ്യുന്ന 'ട്രാന്‍സ്' എന്ന ഫഹദ് ചിത്രത്തിന്റെ തിരക്കിലാണ് അന്‍വര്‍. അന്‍വര്‍ തന്നെ നിര്‍മിക്കുന്ന ഈ സിനിമ സെപ്തംബര്‍ റിലീസാണ്.
 
അതേസമയം, വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ഷെയ്ൻ. ഈ ചിത്രം പുറത്തുവരുന്നതോടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയിലാണെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍