തനിയാവര്‍ത്തനത്തില്‍ മോഹന്‍ലാല്‍ വന്നാലോ? വേണമെങ്കില്‍ സ്റ്റുഡന്‍റാക്കാമെന്ന് തിലകന്‍ !

അലീഷ ജോസഫ്

ചൊവ്വ, 12 നവം‌ബര്‍ 2019 (17:27 IST)
അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള താരതമ്യം പതിറ്റാണ്ടുകളായി തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. ആരാണ് കൂടുതല്‍ കേമന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായി ഉത്തരം പറയാനാകാത്ത സ്ഥിതി തന്നെയാണ് ഇപ്പോഴും.
 
‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ ആലോചനയില്‍ സിബി മലയിലും ലോഹിതദാസും കഴിയുന്ന കാലം. ലോഹിതദാസിനെ സിബിക്ക് പരിചയപ്പെടുത്തിയത് മഹാനടനായ തിലകനാണ്. ചിത്രത്തിന്‍റെ ചര്‍ച്ച ആരംഭിച്ച സമയത്ത് സിബിയും ലോഹിയും അടങ്ങുന്ന സംഘം തിലകനോട് ചോദിച്ചു - “ഈ സിനിമയിലെ ബാലഗോപാലന്‍ മാഷ് എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിച്ചാല്‍ നന്നാവും?”.
 
ഒരു നിമിഷം പോലും ആലോചിക്കാതെ തിലകന്‍ പറഞ്ഞു - “മമ്മൂട്ടി”. അപ്പോള്‍ അവരുടെ ചോദ്യം - “മോഹന്‍ലാല്‍ ആയാലോ?”.
 
അതിനും മറുപടിപറയാന്‍ ഒരുനിമിഷം പോലും തിലകന് ആലോചിക്കേണ്ടിവന്നില്ല - “മാഷ് പോയിട്ട് ഒരു സ്റ്റുഡന്‍റ് പോലുമാകില്ല”. ഇത് കേട്ട് ചിരിച്ചുകൊണ്ട് സിബിയും ലോഹിയുമുള്‍പ്പടെയുള്ളവര്‍ പറഞ്ഞു - “ഞങ്ങളുടെ മനസിലും മമ്മൂട്ടിയാണ്”.
 
പൌരുഷമുള്ളതും ഗൌരവപ്രകൃതിയുമായ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകമായ ശരീരമാണ് അന്നേ മമ്മൂട്ടിക്കെന്നും മോഹന്‍ലാലിന് അന്നൊരു പയ്യന്‍ ലുക്ക് ആയിരുന്നുവെന്നും പിന്നീട് ഇതേപ്പറ്റി പറയവേ ഒരു അഭിമുഖത്തില്‍ തിലകന്‍ വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍