തമ്പാനായി സുരേഷ് ഗോപി, 'കാവല്‍' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (17:21 IST)
സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാവല്‍. ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസമായിരുന്നു പുറത്ത് വന്നത്. 
 
തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്റെ ജന്മദിനത്തില്‍ ടീം ടീസര്‍ പുറത്തിറക്കിയിരുന്നു. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടീസര്‍ വാഗ്ദാനം ചെയ്യുന്നു.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍