കമ്മീഷണറില്‍ സുരേഷ്‌ഗോപി അഭിനയിച്ചു എന്നേയുള്ളൂ, സിനിമ മമ്മൂട്ടിയുടേതാണ് !

ഗേളി ഇമ്മാനുവല്‍

ശനി, 12 സെപ്‌റ്റംബര്‍ 2020 (13:17 IST)
മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താല്‍ മുന്‍ നിരയിലുണ്ടാകുന്ന മമ്മൂട്ടി ചിത്രമായിരിക്കും ആവനാഴി. ഇന്ത്യന്‍ സിനിമയില്‍ പിറന്ന പൊലീസ് ചിത്രങ്ങളുടെ ‘ഗോഡ്ഫാദര്‍’ എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്‌.
 
ബോക്‌സോഫീസില്‍ കോളിളക്കം സൃഷ്ടിച്ച ആ ചിത്രത്തിന് ശേഷം ആവനാഴിയുടെ തന്നെ സ്രഷ്‌ടാക്കളായ ടി ദാമോദരനും ഐ വി ശശിയും മമ്മൂട്ടിയും ചേര്‍ന്ന് ‘ഇന്‍സ്പെക്ടര്‍ ബല്‍റാം' എന്ന രണ്ടാംഭാഗം ഒരുക്കിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
 
ഈ രണ്ട് ചിത്രങ്ങള്‍ക്കും ശേഷം മലയാളസിനിമയുടെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു പൊലീസ് സ്റ്റോറിയാണ് ഷാജികൈലാസ് - രണ്‍ജിപണിക്കര്‍ - സുരേഷ് ഗോപി ടീമിന്‍റെ ‘കമ്മീഷണര്‍‍’. എന്നാല്‍ കമ്മീഷണറുടെ റഫറന്‍സ് ബുക്കായിരുന്നു ആവനാഴി എന്നാണ് ഷാജികൈലാസ് പറയുന്നത്.
 
“കമ്മീഷണര്‍ എന്ന ചിത്രത്തിന് ഞാനും രണ്‍ജി പണിക്കരും തുടക്കം കുറിക്കുമ്പോള്‍ ആവനാഴി തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യം. ഞാനും രണ്‍ജി പണിക്കരും 35ഓളം തവണ ആവനാഴി കണ്ടതിന് ശേഷമാണ് കമ്മീഷണര്‍ ചെയ്തത്. കമ്മീഷണര്‍ ചെയ്യുമ്പോള്‍ എന്‍റെ റഫറന്‍സ് ബുക്ക് ആവനാഴിയായിരുന്നു” - ഷാജി കൈലാസ് പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍