'ഏത് സിനിമയാണെന്ന് ഊഹിക്കാമോ?', ചോദ്യവുമായി അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

വ്യാഴം, 1 ഏപ്രില്‍ 2021 (12:56 IST)
അനുപമ പരമേശ്വരന്‍ പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായ താരം ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. പ്രേമം എന്ന സിനിമയില്‍ തുടങ്ങി നടിയുടെ ഏറ്റവുമൊടുവില്‍ റിലീസായ മണിയറയിലെ അശോകന്‍ വരെ എത്തി നില്‍ക്കുകയാണ് അനുപമയുടെ സിനിമ ജീവിതം. ഇപ്പോളിതാ തന്റെ ഒരു സിനിമയിലെ ചിത്രം പങ്കു വെച്ചു കൊണ്ട് അത് ഏത് സിനിമയിലെതാണെന്ന് ഊഹിക്കാമോ എന്നാണ് താരം ആരാധകരോട് ചോദിച്ചിരിക്കുന്നത്.
 
ഒറ്റനോട്ടത്തില്‍ ആരാധകര്‍ക്കും കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒരു ഫോട്ടോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. മറ്റ് സൂചനകളൊന്നും അനുപമ നല്‍കിയിട്ടുമില്ല. കാര്‍ത്തികേയ 2, 18 പേജസ്, മണിയറയിലെ അശോകന്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ പേരുകളാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്. ഏത് സിനിമയിലെതാണെന്ന വിവരം നടി പറഞ്ഞിട്ടുമില്ല.തള്ളി പോകാതെ എന്ന തമിഴ് സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.18 പേജസ് എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിലാണ് അനുപമ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍