മരട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം എന്ന് അന്ത്യശാസനം നൽകി സുപ്രീം കോടതി, വിധി മാറ്റത്തിന്റെ തുടക്കം

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (17:14 IST)
തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണം എന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം മാറ്റത്തിന്റെ തുടക്കമായി കണക്കാകാം. കായലുകളും പുഴകളും ഉൾപ്പടെ കയ്യേറിയുള്ള ഫ്ലാറ്റ് നിർമ്മാണം സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നടക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശമായ ഇടുക്കി അനധികൃത കയ്യേറ്റങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെയും ഒരു ഹബ്ബയി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി വിധി ഒരു മുന്നറിയിപ്പാണ്.
 
തീരദേശ നിയമങ്ങൾ ലംഘിച്ച് പണിയുന്ന കെട്ടിടങ്ങൾ പിന്നിട് നിയമ ലംഘനങ്ങൾ പിടിക്കപ്പെടുമ്പോൾ വലിയ തുക ചിലവഴിച്ചു എന്നതും പൊളിച്ചുനീക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും, കണക്കിലെടുത്ത് പിഴ ഈടാക്കി കെട്ടിടങ്ങൾ നീതികരിച്ചുനൽകുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇതാണ് ഗുരുതര കയ്യേറ്റങ്ങൾ നടത്താൻ ആളുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.
 
നിയമം ലംഘിച്ച് വമ്പൻ ഫ്ലാറ്റ് സമുച്ഛയങ്ങൾ പണിതുകൂട്ടിയവരിൽനിന്നും ഈടക്കിയിരുന്ന പിഴ നിസരവുമായിരുന്നു. സമുച്ഛയത്തിൽ ഒന്നോ രണ്ടോ ഫ്ലാറ്റുകളുടെ വില മാത്രമാണ് മിക്ക കേസുകളിലും പിഴയായി ഈടാക്കിയിരുന്നത്. ഇത് പലർക്കും നിയമ ലംഘനങ്ങൾ നടത്താൻ പ്രേരണയായി എന്നതാണ് വാസ്തവം. എന്നാൽ മരടിലെ ഫ്ലാറ്റുകൾ തീരദേശ നിയമങ്ങളുടെ പൂർണമായ ലംഘനമാണ് എന്ന് കണ്ടതോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കണം എന്ന കടുത്ത നിലപാട് തന്നെ കോടതി സ്വീകരിച്ചത്.
 
നിയമം ലംഘിച്ച് നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ അവഞ്ചേഴ്സ് എന്നീ ഫ്ലാറ്റുകൾ സെപ്തംബർ ഇരുപതിന് മുൻപ് പൊളിച്ചുനീക്കണം എന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകി കഴിഞ്ഞു. ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയതായി സെപ്തംബർ 20ന് റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍