ലോകത്തിൽ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങൾ, ആദ്യ പത്തിൽ ഇടം നേടി മൂന്ന് ഇന്ത്യൻ നഗരങ്ങൾ

ശനി, 16 നവം‌ബര്‍ 2019 (19:24 IST)
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ നഗരങ്ങൾ.  സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യൻ നഗരങ്ങൾ ഇടം നേടിയത്. രാജ്യതലസ്ഥാനമായ ഡൽഹിയാണ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം. 
ഇന്ത്യയിൽ നിന്നും മുംബൈ,കൊൽക്കത്ത എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.
 
വായു ഗുണനിലവാര സൂചികയായ എ ക്യു ഐ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയിരുന്നത്. പട്ടിക പ്രകാരം ഡൽഹിയുടെ വായു ഗുണനിലവാര സൂചിക 527 ആണ്. പട്ടികയിൽ രണ്ടാമതുള്ള പാകിസ്ഥാൻ നഗരമായ ലാഹോറിന്റെ എ ക്യു ഐ 234 ആണ്. പാകിസ്ഥാന് പുറമെ ചൈന,വിയറ്റ്നാം,നേപ്പാൾ എന്നിവിടങ്ങളിലെ നഗരങ്ങളും പട്ടികയിൽ ഉണ്ട്.
 
മറ്റ് ഇന്ത്യൻ നഗരങ്ങളായ കൊൽക്കത്ത 161 എ ക്യു ഐയോടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.എക്യുഐ 153 ഉള്ള മുംബൈ പട്ടികയിൽ ഒൻപതാമതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍