'ഇന്ത്യയ്ക്ക് രണ്ട് നായകൻമാർ വേണം, ടി20യിൽ ഇനി രോഹിത് നയിയ്ക്കട്ടെ'

തിങ്കള്‍, 25 മെയ് 2020 (13:09 IST)
മുംബൈ: നിശ്ചിതിത ഓർവർ ക്രിക്കറ്റിലെ ഉപനായകനായ ഇന്ത്യയുടെ സൂപ്പർ ബാറ്റ്സ്മാൻ രോഹിത് ശർമയ്ക്ക് നായകനായി കൂടുതൽ അവസരങ്ങൾ നൽകണം എന്ന് നേരത്തെ തന്നെ അഭിപ്രായങ്ങൾ ഉയർന്നാണ്. ഇപ്പോഴിതാ രോഹിത് ശർമയെ ക്യാപ്റ്റനായി ഉയർത്തണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ പേസർ അതുൽ വാസൻ. ടി20യിൽ രോഹിത് ശർമയെ ക്യാപ്റ്റനാക്കണം എന്നും മറ്റു രണ്ട് ഫോർമാറ്റുകളിൽ കോഹ്‌ലി നയിക്കട്ടെ എന്നും അതുൽ വാസൻ പറയുന്നു.   
 
ഇന്ത്യ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കേണ്ട സമയം ആയിരിയ്ക്കുന്നു എന്ന് വാസന്‍ പറയുന്നു. 'ഇന്ത്യ രണ്ടു ക്യാപ്റ്റന്‍മാരെ പരീക്ഷിയ്ക്കേണ്ട സമയമായിരിക്കുന്നു. കാരണം വിരാട് കോഹ്‌ലിക്ക് ജോലിഭാരം വളരെ കൂടുതലാണ്. മൂന്നു ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ വിരാടിന് ഇഷ്ടവുമാണ്. എന്നാല്‍ രോഹിത്തിന് കൂടി ക്യാപ്റ്റന്‍സി പങ്കിട്ടുനല്‍കി കോ‌ഹ്‌ലിക്കുമേലുള്ള ഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. 
 
രോഹിത് മികച്ച ക്യാപ്റ്റൻ തന്നെയാണ്. നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. എപ്പോഴും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നയാളാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിൽ നമ്മള്‍ ഈ മികവ് കണ്ടതാണ്. അതേസമയം ഏകദിനത്തിലും ടെസ്റ്റിലും കോഹ്‌ലി തന്നെ ക്യാപ്റ്റനായി തുടരണം എന്നും അതുൽ വാസൻ പറയുന്നു. ടെസ്റ്റില്‍ കോലി തന്നെയാണ് ബോസ്. അടുത്ത ലോകകപ്പ് വരെയെങ്കിലും ഏകദിനത്തിലും അദ്ദേഹം ക്യാപ്റ്റനായി തുടരണം'. വാസൻ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍