അഞ്ചാം ഏകദിനം ഇന്ന്

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (10:57 IST)
ഇന്ത്യ ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ന് ലീഡ്സില്‍ നടക്കും. നിലവില്‍ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യ 24 വര്‍ഷത്തിനു ശേഷമാണ് ഇംഗ്ളീഷ് മണ്ണില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ പറ്റിയ സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിടുന്ന ടീം ഇന്ത്യക്ക് ധോണി ‘വിന്നിങ് കോമ്പിനേഷനില്‍’ മാറ്റംവരുത്താതെ കളത്തിലിറങ്ങാനാണ് കൂടുതല്‍ സാധ്യത.

പരമ്പരയിലെ ആദ്യ മത്സരം മഴ കൊണ്ടുപോയതിനു പിന്നാലെ ലോകചാമ്പ്യന്മാരുടെ മേന്മയിലേക്കുയര്‍ന്നാണ് ഇന്ത്യ ബാക്കി മൂന്നു മത്സരങ്ങളും സ്വന്തമാക്കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക