തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (17:15 IST)
കഠിനംകുളം ഗ്രാമപഞ്ചായത്തിലെ പുത്തന്‍തോപ്പ് സൗത്ത്, കഠിനംകുളം, മുടക്കല്‍ ഗ്രാമപഞ്ചായത്തിലെ പള്ളിയറ, മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ കട്ടയ്ക്കല്‍, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ആനാവൂര്‍, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ പേടികുളം, ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ പുല്ലിയില്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
 
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന പുന്നയ്ക്കാമുഗള്‍ വാര്‍ഡിലെ നിയന്ത്രണം വട്ടവിള വി.പി.എസ് 204 ലെയിനില്‍ മാത്രമായി നിജപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍