'ലാലേട്ടന്‍ ഇതിഹാസം എക്കാലത്തെയും ക്രൗഡ് പുള്ളര്‍','ദൃശ്യം 2' ആദ്യ മണിക്കൂറില്‍ തന്നെ കണ്ട് ഉണ്ണി മുകുന്ദന്‍ !

കെ ആര്‍ അനൂപ്

വെള്ളി, 19 ഫെബ്രുവരി 2021 (14:49 IST)
ദൃശ്യം 2 ആദ്യ മണിക്കൂറില്‍ തന്നെ കണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍. ദൃശ്യം ആദ്യ ഭാഗത്തിന് ലഭിച്ചതിനേക്കാള്‍ പ്രശംസ രണ്ടാംഭാഗത്തിന് ലഭിക്കുമ്പോള്‍ അതിന് കാരണം മോഹന്‍ലാലും ജിത്തു ജോസഫും ആണെന്നാണ് ആരാധകര്‍ പറയുന്നത്. അതുതന്നെയാണ് ഉണ്ണി മുകുന്ദനും പറയാനുള്ളത്.
 
'മനോഹരമായ സിനിമ. ദൃശ്യത്തിന്റെ നന്നായി നിര്‍മ്മിച്ച തുടര്‍ച്ച. ഏറ്റവും വലിയ വെല്ലുവിളിയില്‍ വിജയിച്ചതിന് ജിത്തു ജോസഫിന് ആശംസകള്‍. ലാലേട്ടന്‍ ഇതിഹാസം എപ്പോഴത്തെയും ക്രൗഡ് പുള്ളര്‍. അത് തിയറ്ററുകളിലോ ഒ.ടി.ടിയിലോ ആണെങ്കിലും പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിക്കുന്നു. ആശ്ചര്യകരവും സൂക്ഷ്മവുമായ പ്രകടനം .മുരളി ഗോപിയെ ഇവിടെ അഭിനേതാവായി കണ്ടതില്‍ സന്തോഷമുണ്ട്, ഒപ്പം തന്റെ തിരക്കഥയില്‍ ചെയ്യുന്നതുപോലെ മികച്ചത് നല്‍കുകയും ചെയ്യുന്നു.'-ഉണ്ണിമുകുന്ദന്‍ കുറിച്ചു.
 
അതേസമയം ചിത്രത്തിന് ആശംസ പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലൂടെ വരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍