'നിങ്ങളാണ് ധൈര്യം'; സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി

കെ ആര്‍ അനൂപ്

വ്യാഴം, 15 ഏപ്രില്‍ 2021 (12:55 IST)
സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി.ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും, വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യമെന്ന് നടന്‍ പറഞ്ഞു. നിര്‍മ്മാണ കമ്പനിയുടെ പുതിയ ലോഗോയും താരം പങ്കുവെച്ചു.
 
രമേഷ് പിഷാരടിയുടെ വാക്കുകളിലേക്ക്
 
'വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും, മിനി സ്‌ക്രീനിലും, വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. സ്‌നേഹപൂര്‍വം രമേഷ് പിഷാരടി'- രമേഷ് പിഷാരടി കുറിച്ചു.
 
കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രമാണ് രമേശ് പിഷാരടിയുടെ ഒടുവിലായി റിലീസ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍