ചന്തുവിനെ തോൽപ്പിയ്ക്കാനാവില്ല മക്കളെ; 'ഒരു വടക്കൻ വീരഗാഥ' ഇനി എച്ച്ഡിയിൽ കാണാം, സിനിമ യുട്യൂബിൽ: വീഡിയോ !

ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (12:57 IST)
ഒരു വടക്കൻ വീരഗാഥ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. ചതിയുടെ മാത്രം പേരിൽ അറിയപ്പെട്ട ചന്തുവിന് മറ്റൊരു മുഖം നൽകിയ എംടിയുടെ രചനാ വൈഭവം. ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമ തന്നെ. ഇപ്പോഴിതാ സിനിമാ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ഒരു വടക്കൻ വീരഗാഥ ഇനി എച്ച്ഡി മികവിൽ കാണാം. അതും ഒരു രൂപ പോലും ചിലവില്ലാതെ യുട്യൂബിൽ.
 
1989ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക എച്ച് ഡി പതിപ്പ് എസ്‌ ക്യൂബ് ഫിലിംസ് നിർമാണ കമ്പനിയാണ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. സിനിമ ടിവിയിൽ വരുന്നതിനായി ഇമി കാത്തിരിയ്ക്കേണ്ട. യുട്യൂബിൽനിന്നും എപ്പോൾ വേണമെങ്കിലും സിനിമ കാണാം. മമ്മൂട്ടിയുടെ മാത്രമല്ല സുരേഷ് ഗോപി, മാധവി, ക്യാപ്റ്റൻ രാജു, ബാലൻ കെ നായൻ, തുടങ്ങിയ അഭിനയതാക്കളുടെല്ലാം ഏറ്റവും മികച്ച പ്രകടനം ദൃശ്യമായ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. 
 
മികച്ച നടന്നുള്ള ദേശീയാ പുരസ്കാരം സിനിമ മമ്മൂട്ടിയ്ക്ക് നേടിക്കൊടുത്തു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനുള്ള ദേശീയ പുരസ്‌കാരവും സിനിമ സ്വാന്തമാക്കി. ഏഴ് സംസ്ഥാന പുരസ്കാരവും ചിത്രം നേടി. 300 ദിവസത്തിലധികമാണ് സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍