മമ്മൂട്ടിയെന്ന നടനോട് ബഹുമാനം കൂടും, അമരം പ്രതീക്ഷിച്ച് പോകരുത്, ഇത് അരയന്റെ കഥയല്ല ചാവേറിന്റെ കഥയാണ്; ഒരു മോഹൻലാൽ ആരാധികയുടെ കുറിപ്പ്

ഗോൾഡ ഡിസൂസ

ശനി, 14 ഡിസം‌ബര്‍ 2019 (10:34 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് വേണു കുന്നപ്പള്ളി നിർമിച്ച മാമാങ്കം എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. മികച്ച ഒരു സിനിമാ അനുഭവം തന്നെയാണ് ചിത്രം നൽകുന്നത്. മമ്മൂട്ടിയെന്നന്ന മഹാനടന്റെ അഭിനയ ജീവിതത്തിൽ എഴുതിച്ചേർക്കാവുന്ന മറ്റൊരു കഥാപാത്രം കൂടെയാണ് ഇതിലെ ചന്ദ്രോത്ത് വലിയ പണിക്കർ. എന്നാൽ, ചിത്രത്തിനെതിരെ ഡീഗ്രേഡിങ് വലിയ തോതിൽ തന്നെ നടക്കുന്നുണ്ട്. ചിത്രത്തെ നശിപ്പിക്കാനാണ് ഇത്തരക്കാരുടെ ശ്രമം. ഇപ്പോഴിതാ, മാമാങ്കത്തെ ട്രോളാനും മാത്രം ഒന്നുമില്ലെന്ന് എഴുതുകയാണ് മാധ്യമപ്രവർത്തകയും മോഹൻലാൽ ആരാധികയുമായ രാഖി പാർവതി. രാഖിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 
 
സിനിമാ ആസ്വാദകരുടെ മാമാങ്കം...
 
മുന്നറിയിപ്പ് :
 
ഇത് ഒരു paid promotion അല്ല. മറ്റൊരു ജോലിയും അതിനു അനുസരിച്ച് അത്യാവശ്യം ജീവിക്കാനുള്ള ശമ്പളവും വേറെ ഉണ്ട്.
 
ഞാൻ ഒരു കടുത്ത മോഹൻലാൽ fan ആണ് ☺️
 
ഇവിടെ പറയുന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
 
മാമാങ്കം സിനിമയെക്കുറിച്ച് ഏതൊരു സിനിമാപ്രേമിയെ പോലെ എനിക്കും ഏറെ ആകാംക്ഷയുണ്ടായിരുന്നു. ആദ്യ ദിവസം തന്നെ കാണണം എന്നും കരുതിയിരുന്നു. എന്നാൽ last week എന്നെ തളർത്തി കളഞ്ഞ Pneumonia കുറച്ചു ഭേദപ്പെട്ട് രാജഗിരി ഹോസ്പിറ്റലിൽ നിന്നിറങ്ങിയിട്ട് health ok ആയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാമാങ്കം പിന്നീട് കാണാം എന്ന് കരുതി. എന്നാൽ പോസിറ്റീവ് റിവ്യൂകളേക്കാളേറെ നെഗറ്റീവ് റിവ്യൂകളും കമന്റ്സും degrading ഉം കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നത് ഞാനും കണ്ടു. പലരും ഒരു കാര്യവും ഇല്ലാതെ സംഭാഷണങ്ങൾക്കിടയിൽ മാമാങ്കത്തിന്റെ ട്രോളുകളും തിരുകി കേറ്റുന്നു. അതിൽ പലരും എന്നല്ല എന്നോട് പറഞ്ഞവരാരും തന്നെ സിനിമ തിയേറ്ററിൽ പോയി കണ്ടവരല്ല. എന്നോട് സിനിമയെ കുറിച് ചോദിച്ചവരോട്, ചോദിക്കാൻ ഇരിക്കുന്നവരോട് ഒക്കെയുള്ള മറുപടി അഥവാ സിനിമയെ കുറിച് എന്റെ അഭിപ്രായം ഇവിടെ എഴുതുന്നു. അതിനുമുൻപ്, സിനിമയുടെ കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയുടെ വളരെ തന്ത്ര പ്രധാനമായ ഒരു വേഷ പകർച്ചയിലെ ചില രംഗങ്ങൾ എടുത്ത് ട്രോളി പ്രചരിപ്പിക്കുന്ന ചേട്ടന്മാരെ ചാച്ചിമാരെ... സിനിമയുടെ കഥ ആവശ്യപ്പെടുന്ന രംഗമായി അതിനെ കാണുക. ആ രംഗത്തിൽ കലാ പ്രതിഭ ആയി വന്ന് നൃത്തം ചവിട്ടുകയല്ല perfect dancer ആയുമല്ല അവിടെ അദ്ദേഹം അവതരിക്കുന്നത്. ചാവേറിൽ നിന്നും ട്രാൻസ് സ്വഭാവ സവിശേഷത പുലർത്തുന്ന ഒരു പകർന്നാട്ടം. (ഈ പ്രായത്തിലും അനുഭവത്തിലും ആ മഹാ നടന് ഇനി ഒന്നും തെളിയിക്കേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നുമില്ല). പിന്നെ ചാടി അടിക്കുന്ന scene. ഇത് സിനിമയാണ് hei. ബാഹുബലിയോ മറ്റോ അന്യ ഭാഷയിൽ ചാടിയാൽ നമുക്ക് തോന്നാത്ത എന്ത് കുന്തമാണ്‌ ഇവിടെ ഇത്രയും കാലം നിലനിന്ന ഒരു അഭിനേതാവ് ചാടിയാൽ ഇടിഞ്ഞു വീഴുന്നത്.
 
സിനിമ പ്രതിഷേധാത്മക മനസോടെ കാണാൻ ഇറങ്ങി തിരിക്കേണ്ട ഒരു സംഭവമാണോ. അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ ട്രോളി. അപ്പോ ഞാനും അങ്ങനെ ചിന്തിച്ചേ മതിയാകൂ എന്ന് കരുതേണ്ട കാര്യം ഉണ്ടോ. അങ്ങനെ എങ്കിൽ സാധാരണ പ്രേക്ഷക എന്ന നിലയിൽ ഞാൻ പല ഹിറ്റ്‌ സിനിമകളിലും സംതൃപ്തല്ല. കാഴ്ച കാണുന്നവന്റെ ആസ്വാദന സ്വാതന്ത്ര്യമാണ്. ദയവായി ഇത്രയും ആളുകൾ effort എടുത്ത, ഇത്രയും കലാ പ്രതിഭകൾ ഒന്നിച്ച മലയാളത്തിന്റെ അഭിമാനമായ ഒരു product നെ ആക്ഷേപിക്കാതിരിക്കുക.
 
സിനിമയെക്കുറിച്ച്:
 
സിനിമയിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതിന്റെ making and casting തന്നെ. ഓരോ കഥാപാത്രവും ഏല്പിച്ചവരിൽ ഭദ്രം. മമ്മൂട്ടി എന്ന നടനോടുള്ള സ്നേഹവും അഭിമാനവും കൂടി. പ്രായത്തെ തോല്പിക്കുന്ന ഭാവ പ്രകടനങ്ങൾക്ക്. ഓരോ കഥാപാത്രത്തോടും അദ്ദേഹം കാണിക്കുന്ന ഡെഡിക്കേഷനോട്. താരതമ്യങ്ങൾ ഒഴിവാക്കിയാൽ ചന്ദ്രോത്ത് വലിയ പണിക്കർ ആയും കുറുപ്പച്ചൻ ആയും രണ്ട് ഭാവത്തിൽ അദ്ദേഹത്തെ നമുക്ക് കാണാം. മനസ് മുഴുവൻ രണ്ട് പേരാണ് ചന്ദ്രോത്തെ ചാവേറായി പടയ്ക്കിറങ്ങിയ ചന്ദ്രോത് പണിക്കരും അനന്തരവനും. 2012 ൽ തത്സമയം ഒരു പെൺകുട്ടിയിൽ സൂര്യയായി എത്തിയ ഉണ്ണി മുകുന്ദനെ ഇന്റർവ്യൂ ചെയ്തിരുന്നു. പിന്നീട് ഒറീസ്സയിലെ ക്രിസ്തു ദാസും മാസ്റ്റർ പീസിലെ ജോൺ വടക്കനും ക്ലിന്റിലെ ജോസഫും കഴിഞ്ഞ് ഉണ്ണി ചന്ദ്രോത് പണിക്കർ ആയി ഇന്ന് ചാവേറായി മാമാങ്ക ഭൂമിയിൽ ചടുലമായ പ്രകടനം കാഴ്ച വെയ്ക്കുന്നത് കാണുമ്പോൾ എഴുനേറ്റ് നിന്നു കൈ അടിക്കാൻ തോന്നി. അഭിനയത്തിൽ ഉണ്ണി മുകുന്ദൻ വേറെ ലെവൽ ആയി എന്ന് വീണ്ടും വീണ്ടും പറയാൻ തോന്നി. കണ്ണിലെ ഓരോ ചലനങ്ങളിൽ പോലും ഉണ്ണി u proved u deserve the crown. അതുപോലെ മാസ്റ്റർ അച്യുതൻ, വാക്കുകൾ കിട്ടുന്നില്ല പറയാൻ. നീ വലിയ ഒരു പ്രതീക്ഷയാണ് മോനെ. Hollywood movies il മാത്രമാണ് ഇത്രയും ചെറിയ actors നമ്മെ അത്ഭുതപെടുത്തുന്നത്. You are the lil prince of Mamangam the movie. പേരെടുത്തു പറയാൻ ഇനിയും ഏറെ താരങ്ങൾ. എല്ലാവരെയും കഥ അർഹിക്കുന്ന രീതിയിൽ അവരുടെ കഥാ പത്രങ്ങൾക്ക് പെർഫോമൻസ് സ്പേസ് നൽകിയിട്ടുണ്ട്. വീര ചാവേറുകളെയാണ് സിനിമ പ്രതിപാദിക്കുന്നത്. പാണന്മാർ പാടി നടന്നവരെ സാങ്കൽപ്പിക കഥാ സന്ദർഭങ്ങൾ കൂടെ ഉൾപ്പെടുത്തിയെ സിനിമ ആക്കാൻ കഴിയു. കാരണം നമ്മൾ ഡോക്യൂമെന്ററി അല്ല ഒരു commercial മൂവി ആണ് കാണുന്നത്. നിരൂപകർക്ക് അവരുടെതായ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഇവിടുത്തെ സിനിമകളെ നമ്മൾ ആണ് വിജയിപ്പിക്കേണ്ടത്. അമരത്തിലെ മമ്മൂട്ടിയെ പ്രതീക്ഷിച്ചു തിയേറ്ററിൽ ആരും കയറരുത്. ഇത് അരയന്റെ കഥയല്ല ചാവേറിന്റെ കഥയാണ്.
 
ചിത്രത്തിന്റെ എല്ലാ ടെക്‌നിഷ്യൻസും അഭിനന്ദനമർഹിക്കുന്നു. അവരുടെ efforts ഓരോ ഫ്രെയിമിലും കാണാം. 'മാമാങ്കം' ഒരുക്കാൻ കഴിഞ്ഞത് അത്ര നിസ്സാരമാണോ??
 
NB : ട്രോളിയതാണോ എന്ന ചോദ്യവുമായി ആരും വരണ്ട. അല്ല എന്നേ പറയാനുള്ളു. സിനിമയെന്ന industry യെ ബഹുമാനിക്കുന്ന അല്പം fictitious ആയി തന്നെ സിനിമയെ കാണുന്ന ആളാണ് ഞാൻ. ജീവിതത്തെ അതേപടി പറിച്ച് വയ്ക്കുന്നതിനെ ഞാൻ സിനിമയായി കാണാറില്ല എപ്പോളും. ആസ്വദിക്കാനും മറ്റൊരു ലോകത്തേക്ക് നമ്മളെ കൊണ്ട് പോകാനും സിനിമയ്ക്കു കഴിയണം. അങ്ങനെ നോക്കിയാൽ ഞാൻ ഇപ്പോളും വള്ളുവനാട്ടിലെ ചാവേറുകൾക്കൊപ്പം കാട് കടന്നു മാമാങ്ക തറയിൽ എത്തിയ ഫീലിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍