ഈ മേഖലയിൽ നിന്നും പുറത്താവാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം, അടുത്ത സിനിമ നിർണായകമെന്ന് ലാൽ ജോസ്

ശനി, 5 ഡിസം‌ബര്‍ 2020 (09:58 IST)
മലയാളത്തിൽ മികച്ച വിജയങ്ങളായ അനവധി ചിത്രങ്ങളുടെ സംവിധാകനാണ് ലാൽ ജോസ്. എന്നാൽ അടുത്തിടെയായി മികച്ച വിജയങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ ലാൽ ജോസിനായിട്ടില്ല. ഇപ്പോളിതാ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് മലയാളികളുടെ പ്രിയസംവിധായകൻ.
 
ഇപ്പോൾ താൻ ചെയ്‌ത് കൊണ്ടിരിക്കുന്ന ചിത്രം തന്നെ സംബന്ധിച്ചിടത്തോളം  അല്പം നിർണായകമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്. കാലം മാറികൊണ്ടിരിക്കുകയാണെന്നും ഫീൽഡിൽ നിന്നും പുറന്തള്ളപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ലാൽ ജോസ് പറയുന്നു. 
 
15 വയസ്സിനും 30 വയസ്സിനുമിടയിലുള്ളവരാണ് സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്നതും മതംപോലെ അതിനെ പിന്തുടരുന്നതും.മറ്റ് പ്രായക്കാരും സിനിമ കാണുമെങ്കിലും അവർക്കതൊരു നിർബന്ധമുള്ള കാര്യമല്ല. യുവപ്രേക്ഷകരുടെ അഭിരുചികൾക്കും താത്പര്യങ്ങൾക്കുമനുസരിച്ച് സിനിമ മാറും. എല്ലാ പത്തോ പതിനഞ്ചോ വർഷങ്ങൾക്കിടയിലും മാറ്റത്തിന്റെ അത്തരമൊരു തരംഗമുണ്ടാകും. ആ മാറ്റത്തിനൊപ്പം നമ്മളും മാറേണ്ടതുണ്ട് ലാൽ ജോസ് വ്യക്തമാക്കി. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് പുതിയ ലാൽ ജോസ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയുമാണ് അഭിനയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍