'തുറമുഖം' സംവിധായകന്‍ രാജീവ് രവിയുമായി ജോജു ജോര്‍ജ് വീണ്ടും ഒന്നിക്കുന്നു, പുത്തന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

വെള്ളി, 16 ഏപ്രില്‍ 2021 (12:54 IST)
'നായാട്ട്'ലെ ഗംഭീര പ്രകടനത്തിനുശേഷം ജോജു ജോര്‍ജ് പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. തന്റെ ശരീരഭാരം ഈ സിനിമയ്ക്ക് വര്‍ദ്ധിപ്പിച്ച നടന്‍ നിലവില്‍ അത് കുറയ്ക്കാനുള്ള ശ്രമത്തിലാണ്. പുതിയ രൂപത്തിലും ഭാവത്തിലും ആകും ജോജു പുതിയ സിനിമയില്‍ പ്രത്യക്ഷപ്പെടുക. 
 
രാജീവ് രവിയ്ക്കൊപ്പമുള്ള ജോജുവിന്റെ അടുത്ത ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.ജി ആര്‍ ഇന്ദുഗോപന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരും.
 
വൈറസിന്റെ ഷൂട്ടിംഗിനിടെയാണ് താന്‍ ആദ്യമായി രാജീവ് രവിയുമായി സംവദിച്ചതെന്ന് ജോജു ജോര്‍ജ് പറഞ്ഞിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രമാണ് ജോജുവിന്റെ അടുത്തതായി പുറത്തു വരാനിരിക്കുന്നത് . 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍