പ്രശ‌സ്‌ത ഗായികയും സിനിമാതാരവുമായ പാർവൈ മുനിയമ്മ അന്തരിച്ചു

ഞായര്‍, 29 മാര്‍ച്ച് 2020 (12:35 IST)
നാടൻ പാട്ട് കലാകാരിയും തെന്നിന്ത്യൻ അഭിനേത്രിയുമായ പാർവൈ മുനിയമ്മ അന്തരിച്ചു.വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.മധുരൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.83 വയസ്സായിരുന്നു.നിരവധി തമിഴ് സിനിമകളിൽ പാർവൈ മുനിയമ്മ പാടി അഭിനയിച്ചിട്ടുണ്ട്.വിക്രം നായകനായ ‘ധൂള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലേക്കും പർവൈ മുനിയമ്മ തുടക്കം കുറിക്കുന്നത്. മമ്മൂട്ടി ചിത്രമായ പോക്കിരി രാജയിലും പാർവൈ മുനിയമ്മ അഭിനയിച്ചിട്ടുണ്ട്.
 
ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകള്‍ ശ്രദ്ധ നേടി.തുടർന്ന് വിക്രമിന്റെ ധൂൾ എന്ന ചിത്രത്തിലൂടെ ചലചിത്ര പിന്നണിഗാനരംഗത്തേക്കും സിനിമയിലേക്കും പാർവൈ മുനിയമ്മ ചുവട് വെച്ചു. ചിത്രത്തിലെ സിങ്കം പോലെ എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.മാൻകരാട്ടെ,വെങ്കൈ,വീരം,കോവിൽ,തോരണൈ തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിക്കുകയും അതിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍