മേടം
വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതുതരത്തിലെങ്കിലും വസൂലാക്കും.
ഇടവം
പൊതുവേ നല്ല സമയമാണിത്. വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടാകും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്. സഹായം ലഭിക്കും.
മിഥുനം
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതക്കളുടെ സഹായവും ആശീര്‍വാദവും ഏതുകാര്യത്തിലും ലഭ്യമാകും. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും.
കര്‍ക്കടകം
വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത് നന്ന്. കൂട്ടുവ്യാപാരത്തില്‍ ഒരളവ് ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. പൊതുവേ നല്ല സമയമാണ്.
ചിങ്ങം
മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദൈവിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കും. പൊതുവെ മെച്ചപ്പെട്ട ദിവസം.
കന്നി
അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക.
തുലാം
പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട ദിവസം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൌഖ്യം ഉണ്ടാകും. ദാമ്പത്യ ബന്ധം അനുകൂലം.
വൃശ്ചികം
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. സഹോദരങ്ങളുമായോ സുഹൃത്തുക്കളുമായോ അനിഷ്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും.
ധനു
കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ദാമ്പത്യ ബന്ധം സുഖകരം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം.
മകരം
കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്നങ്ങള്‍ക്ക് സാധ്യത. കലാരംഗത്തുള്ളവര്‍ക്ക് ഉത്തമ ദിവസം. ആരോഗ്യം പൊതുവേ ഉത്തമം. അയല്‍ക്കാരോട് രമ്യമായി പോവുക നന്ന്.
കുംഭം
വിദേശത്തു നിന്ന് പല സഹായങ്ങള്‍ക്കും സാധ്യത. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും. അനാവശ്യ വാക്കു തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക.
മീനം
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച. ഉദ്യോഗത്തില്‍ മെച്ചം. ഉന്നതാധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത. ആരോഗ്യം സൂക്ഷിക്കുക.